അരൂർ:അരൂർ മേഴ്സി ഹയർ സെക്കൻഡറി സ്കൂൾ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വി.ബി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.എം.നാസർ അദ്ധ്യക്ഷനായി. പി. അശോകൻ,സിന്ധു പ്രമോദ്, സീതാ പുഷ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം.നാസർ (പ്രസിഡന്റ്),ഒ.എൻ.രമേശൻ (വൈസ് പ്രസിഡന്റ്), അതുല്യ.എസ്. രാജ് (സെക്രട്ടറി), സിന്ധു പ്രമോദ് (ജോയിന്റ് സെക്രട്ടറി),താരിഖ്(ട്രഷറർ), നിസാർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.