s

ആലപ്പുഴ:പൊലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷൻ മുതൽ കൈതവന ജംഗ്ഷൻ വരെയുള്ള റോഡിൽ ടാറിംഗ് ഇന്നു മുതൽ ആരംഭിക്കും. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണിവരെയാണ് ടാറിംഗ്. റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്നുമുതൽ വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴു മണിവരെ പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രകൾ വൈ.എം.സി.എ. ജംഗ്ഷന് തെക്കോട്ടുള്ള ജനറൽ ആശുപത്രി റോഡിലൂടെ ക്രമീകരിക്കണം.