sdsd

ചേർത്തല: ടൗൺ റോട്ടറി ക്ലബിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം മാരാരിക്കുളം തെക്ക് പഞ്ചയത്ത് ഓഫീസ് ഹാളിൽ നടന്നു . പ്രസിഡന്റ് പി.പി.സംഗീത കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ലാൽജി പദ്ധതി വിശദീകരിച്ചു. റോട്ടറി ഭാരവാഹികളായ തങ്കച്ചൻ ടി.കടവൻ, അബ്ദുൾ ബഷീർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി , വാർഡ് മെമ്പർ ടി.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.