ആലപ്പുഴ: കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബേക്കിംഗ് പരിശീലന പരിപാടി ആരംഭിക്കും. വിവിധതരം കേക്ക്, പുഡിങ്ങ്, ചോക്ലേറ്റ്, കുക്കീസ് എന്നിവയുടെ നിർമ്മാണം, വിപണനം തുടങ്ങിയവയിലാണ് പരിശീലനം. താത്പര്യമുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് മേയ് 10 രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0477 2292427