മാന്നാർ: ആലപ്പുഴ ജില്ല ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വരൾച്ച നേരിടുന്ന പ്രദേശങ്ങളെ അതി തീവ്ര വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം ജില്ലയിൽ അതിരൂക്ഷമാണ് . കൃഷിക്കാർ എടുത്തിട്ടുള്ള കാർഷിക വായ്പകൾക്ക് പലിശരഹിത മോറിട്ടോറിയം പ്രഖ്യാപിക്കുകയും ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വയ്ക്കണം. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ആവശ്യമായ ഇതര പദ്ധതികൾ രൂപം നൽകി ക്ഷീര മേഖലയെ നിലനിർത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണം. മത്സ്യ തൊഴിലാളികളും വലിയ ആശങ്കയിലാണ്. ഇവയെല്ലാം അതിജീവിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യൂത്ത് ഫ്രണ്ട് (എം) കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സിബു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം അരുൺ മോഹൻ, ജില്ലാ കമ്മിറ്റിയംഗം സൂന്നമ്മ, യൂത്ത് ഫ്രണ്ട് പ്രവർത്തകരായ ഗോപാലകൃഷ്ണൻ, ലിജോ, ചെറിയാൻ, കൃഷ്ണലാൽ, സ്റ്റാൻലി, രാജേഷ് എന്നിവർ പങ്കെടുത്തു.