കുട്ടനാട് : എടത്വാ - തകഴി സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് സ്ക്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പകിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന തിരുവല്ല പെരിങ്ങര കരുമാലിൽ വീട്ടിൽ സോമൻ (65), ഒപ്പമുണ്ടായിരുന്ന നെടുമ്പ്രം രമ്യാഭവനം മോഹനൻ(65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8 മണിയോടെ .കേളമംഗലം പറത്തറ പാലത്തിന് സമീപം ആയിരുന്നു അപകടം. തകഴി പാലത്തിന് സമീപത്തെ തടിമില്ലിലെ ജോലിക്കാരായ ഇരുവരും രാവിലെ വീട്ടിൽ നിന്നുമിറങ്ങി കേളമംഗലം പാലത്തിന് സമീപം എത്തിയപ്പോൾ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയും സ്കൂട്ടർ ബസിനടിയിൽപ്പെടുകയുമായിരുന്നു.