പൂച്ചാക്കൽ: എസ്.എസ്. എൽ.സി പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടി ഇത്തവണയും ശ്രീകണ്ഠേശ്വരം ശ്രീനാരായണഹയർ സെക്കൻഡറി സ്ക്കൂൾ മികവ് തെളിയിച്ചു. പരീക്ഷയെഴുതിയ 302 കുട്ടികളും വിജയിച്ചു. 38 പേർ ഫുൾ എപ്ലസും കരസ്ഥമാക്കി. മത്സ്യത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മക്കൾ ഉൾപ്പെടെ സാധാരണക്കാരായ വീടുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. വിജയത്തിനായി പ്രയത്നിച്ച ജീവനക്കാരെ സ്ക്കൂൾ മാനേജർ കെ.എൽ. അശോകൻ അഭിനന്ദിച്ചു.