മുഹമ്മ: സിജി ജില്ലാ ചാപ്ടർ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ഇന്ന് മുതൽ ഞായർ വരെ കാട്ടൂർ സോഷ്യോ ഇക്കണോമിക് സെന്ററിൽ നടക്കും. കുട്ടികളിൽ നേതൃത്വ പാടവവും അഭിരുചികളും വളർത്തിയെടുക്കുവാൻ കഴിയുന്ന വിവിധ സെഷനുകളുണ്ടാകും. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 71-ാം റാങ്ക് നേടിയ ഫാബി റഷീദ് ഉൾപ്പടെയുള്ള പ്രതിഭകൾ കുട്ടികളുമായി സംവദിക്കും. ഇന്ന് രാവിലെ 10ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.രജിസ്‌ട്രേഷഷന് : 80866 61534 .