ഹരിപ്പാട് : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് നഗരസഭയിൽ തുടക്കമായി. ഹരിതം ഹരിപ്പാട് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ 29 നഗരസഭ വാർഡുകളിലും നടക്കും. നാളെ ഹരിപ്പാട് പട്ടണത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ രാവിലെ 8 ന് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സുബി പ്രജിത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. നാഗദാസ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനു .ആർ.നാഥ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിർമ്മല കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, ക്ലീൻ സിറ്റി മാനേജർ സന്ദേശ് . എന്നിവർ നേതൃത്വം നൽകും.