asfsa

മുഹമ്മ: പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഇരട്ടകൾക്ക് മിന്നും വിജയം. മുഹമ്മ ആര്യക്കര വടക്കേചിറയിൽ സുരേഷ്കുമാർ -മായാദേവി ദമ്പതി കളുടെ മക്കൾ ഭദ്ര സുരേഷ്, ശബരി സുരേഷ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ഇരുവരും മുഹമ്മ എ.ബി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഭദ്ര സുരേഷ് ഭരതനാട്യം, നാടോടിനൃത്തം, ലളിത ഗാനം, പദ്യപാരായണം തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ശബരി സുരേഷ് വയലിനും തബലയും പഠിച്ചു. ഇപ്പോൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗ്രേഡ് രണ്ട് അറ്റൻഡറാണ് സുരേഷ് കുമാർ. മായാദേവി ആര്യക്കരയിൽ നടത്തുന്ന മിൽമ ബൂത്തിലെ സഹായികൾ കൂടിയാണ് ഭദ്രയും ശബരിയും.