rertrt

മാവേലിക്കര : കരിപ്പുഴ കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിലെ അഖണ്ഡ നാമജപവും ഒ ദേവി ഭാഗവത നവാഹയജ്ഞവും നാളെ മുതൽ 19വരെ നടക്കും.
ക്ഷേത്രം തന്ത്രി കണ്ണമ്പള്ളി വാമനൻ നമ്പൂതിരിയുടെയും യജ്ഞാചാര്യൻ സുരേഷ് ശർമ്മ വള്ളികുന്നത്തിന്റെയും മേൽശാന്തി ശ്യാം മോഹന്റെയും മുഖ്യകാർമികത്വത്തിലാണ് നവാഹയജ്ഞ ചടങ്ങുകൾ. 10 ന് രാവിലെ 7.30 ന് അഖണ്ഡ നാമജപം,ഉച്ചയ്ക്ക് കഞ്ഞിസദ്യ , വൈകിട്ട് നാലിന് ദിവ്യ ഘോഷയാത്ര ,7 ന് ശാഖാ യോഗം ആക്ടിംഗ് പ്രസിഡന്റ് എസ്.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി .കെ . മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ. വി.ആനന്ദരാജ് ഭദ്രദീപ പ്രകാശനം നടത്തും. സുരേഷ് ശർമ്മ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ് , ഗോപൻ ആഞ്ഞിലിപ്ര , ശാഖ വനിതാ സംഘംപ്രസിഡന്റ് ശാന്തി ചന്ദ്രൻ , സെക്രട്ടറി സുനി ബിജു എന്നിവർ സംസാരിക്കും ശാഖാ യോഗം സെക്രട്ടറി എസ് .ഭുവനേന്ദ്ര ബാബു സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം ചന്ദ്രൻ ഐരാറ്റിൽ നന്ദിയും പറയും.
12 ന് നാരിപൂജ .13ന് സുമംഗലിപൂജ, 14 ന് മഹാമൃത്യുഞ്ജയഹോമം ,16 ന് സ്വയംവര ഘോഷയാത്ര ,പാർവതി പരിണയം ,
18 ന് നവഗ്രഹ പൂജ, 19ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 3 ന് അവഭ്യഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.