മാവേലിക്കര : മിഷനറി സിസ്റ്റേഴ്സ് ഒഫ് സെന്റ് തെരേസ്ഒഫ് ഇൻഫൻ്റ് ജീസസ് സന്യാസിനി സമൂഹം മദർ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട ഇൻഫന്റ് ജീസസ് ഐ.എസ്.സി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സുജ ജ്വോഷ്വയെ അനുമോദിച്ചു. സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോസ്ഫിൻ നെപ്പോളിയൻ അധ്യക്ഷയായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിസി ജയിംസ് ഉപഹാര സമർപ്പണം നടത്തി. ഫാ.സൈജു ജോർജ്, നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ, കൗൺസിലർ മനസ് രാജൻ, ആശ രാജ്, ബിനു പള്ളിതെക്കേതിൽ, ഐശ്വര്യ ലക്ഷ്മി പി.ബിനു, ട്രീസ റീത്ത ജോർജ്, ഷാനു തോമസ്, എസ്.അഞ്ജു, ബിനു തങ്കച്ചൻ എന്നിവർ സംസാരിച്ചു. ശ്രീലത സഞ്ജീവൻ സ്വയം രചിച്ച ഗാനം ചടങ്ങിൽ ആലപിച്ചു.