മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 1187ാം നമ്പർ പല്ലാരിമംഗലം ശാഖായോഗത്തിന്റെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ കൺവെൻഷനും 12, 13 തീയതികളിൽ നടക്കും. രാവിലെ 9ന് പൊതുസമ്മേളനം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് നിർവഹിക്കും. ശാഖ പ്രസിഡന്റ് കെ.തമ്പി അധ്യക്ഷനാവും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും. രാജൻ ഡ്രീംസ്, വിനുധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, എൽ.അമ്പിളി, സുനി ബിജു, ലിഷാ ബൈജു എന്നിവർ സംസാരിക്കും. സെക്രട്ടറി പി.കെ ജഗൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഷർമിള വേണു നന്ദിയും പറയും. 10.30ന് ഡോ.എം.എം ബഷീർ പ്രഭാഷണം നടത്തും.