മാവേലിക്കര: വാത്തികുളം 37-ാം നമ്പർ ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗം വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി ആചരിച്ചു. കരയോഗം പ്രസിഡന്റ് മനോഹരനുണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി സുരേഷ് തോട്ടത്തിൽ, ഗോപാലകൃഷ്ണക്കുറുപ്പ്, മധുസൂദനൻ പിള്ള, സി.എസ്.ഹരികൃഷ്ണൻ, വിജയകുമാർ, കൃഷ്ണകുമാർ, സോമൻ പിള്ള എന്നിവർ സംസാരിച്ചു.