photo

ആലപ്പുഴ : എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ലിയോൺ ജസ്റ്റിൻ ആലപ്പുഴ സായി കേന്ദ്രത്തിന് അഭിമാനമായി. ദിവസത്തിന്റെ ഭൂരിഭാഗം സമയവും കായിക പരിശീലനത്തിനായി മാറ്റി വയ്ക്കുന്ന ലിയോൺ ബാക്കിയുള്ള സമയത്തിലെ പഠനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. സബ്ജൂനിയർ തലത്തിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ലിയോൺ ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ വിദ്യാർത്ഥിയും തൊടുപുഴ സ്വദേശികളായ ജസ്റ്റിൻ ജോസഫ്-ലിൻസി ദമ്പതികളുടെ മകനുമാണ്. സഹോദരങ്ങൾ :ലിയ, ലവിൻ.