ആലപ്പുഴ : ശ്രീനാരായണ എംപ്ലോയീസ് ഫോറം ത്രിദിന സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്ന് മുതൽ 12 വരെ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഗുരുമന്ദിരഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ പതാക ഉയർത്തും. ഉദ്ഘാടനവും ഫോറത്തിന്റെ ലോഗോപ്രകാശനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.അജുലാൽ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, പി.എസ്.എൻ.ബാബു, പി.ടി.മന്മഥൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് പുരുഷോത്തമൻ, വൈദികസമിതി സംഘടന സെക്രട്ടറി സന്തോഷ് ശാന്തി, സൈബർസേന കൺവീനർ ധന്യാ സതീഷ് എന്നിവർ സംസാരിക്കും.

പി.ടി.മന്മഥനും ബിജു പുളിക്കലേടത്തും ക്ലാസ് നയിക്കും. സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ എം.എം.മജേഷ് നന്ദിയും പറയും.
നാളെ രാവിലെ 10ന് ഡോ. ജഗതി രാജ്, ജ്യോതിസ് മോഹൻ, ബിബിൻ ഷാൻ കോട്ടയം എന്നിവർ ക്ലാസുകൾ നയിക്കും. മാവേലിക്കര യൂണിയൻ കൗൺസിലർ വിനു ധർമ്മരാജൻ രചിച്ച ഗുരു ഭക്തിഗാനത്തിന്റെ സി.ഡി വെള്ളാപ്പള്ളി നടേശൻ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്യും. വൈകിട്ട് 5ന് കണിച്ചുകുളങ്ങര സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മുരളി കാട്ടൂർ നയിക്കുന്ന വാനനിരീക്ഷണ ക്ലാസ്. സജീഷ് മണലിൽ മോഡറേറ്ററാകും.
12ന് ഡോ.അമൽ സി.രാജൻ ക്ലാസ് നയിക്കും. ഷിബു കൊറ്റമ്പിള്ളി, ഷീബമോൾ എന്നിവർ മോഡറേറ്റർമാരാകും. ഉച്ചയ്ക്ക് 2ന് സമാപനസമ്മേളനം യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.എസ്.അജുലാൽ അദ്ധ്യക്ഷത വഹിക്കും. സർവീസിൽ നിന്ന് വിരമിച്ച കേന്ദ്രസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകും.