ആലപ്പുഴ : വിദ്യഭ്യാ വായ്പകൾക്ക് ആർ.ബി.ഐ നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകളും നിയമങ്ങളും എല്ലാ ബാങ്കുകളിലും വ്യക്തമായി പ്രസിദ്ധീകരിക്കണമെന്ന് എഡ്യൂക്കേഷണൽ ലോണീസ് വെൽഫെയർ അസോസിയേഷൻ (എൽവാ ) സംസ്ഥാന പ്രസിഡന്റ് അഡ്വ : രാജൻ കെ .യർ ആവശ്യപ്പെട്ടു .ആലപ്പുഴ ,കൊല്ലം ,പത്തനംതിട്ട ജില്ലകളിൽ വിദ്യഭ്യാസ വായ്പ എടുത്തവരുടെയും എടുക്കാൻ ആഗ്രഹിക്കുന്നവരുടെയും യോഗം നാളെ രാവിലെ 11ന് കൈതവന എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ജോസഫ് നെടുമുടി അദ്ധ്യക്ഷത വഹിക്കും. ചീഫ് കോർഡിനേറ്റർ രാമചന്ദ്രൻ ആലപ്പുഴ ,സംസ്ഥാന സെക്രട്ടറി ജോർജ് മാത്യു എന്നിവർ സംസാരിക്കും.