ആലപ്പുഴ : റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സന്തോഷ് കുമാർ പതാക ഉയർത്തി. "ഞാൻ സന്തോഷത്തോടെ നൽകുന്നു, ഞാൻ നൽകുന്ന സന്തോഷം ഒരു പ്രതിഫലമാണ് " എന്നതാണ് 2024ലെ റെഡ് ക്രോസ് ദിനത്തിന്റെ സന്ദേശം. ഡോ.ഗാർജി, നഴ്സുമാർ തുടങ്ങിയവരെ ആദരിച്ചു.
അമ്പലപ്പുഴ താലൂക്ക് ചെർമാൻ ഐ.ആർ.മുഹമ്മദ് റാഫി ,താലൂക്ക് കമ്മിറ്റി മെമ്പർമാരായ ഷാജി കോയാപറമ്പൻ, സാലി കറുകയിൽ, ആമിന ഷാജി, ഇമ്രാൻ നൗഷാദ് എന്നിവർ പങ്കെടുത്തു.