ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ യൂണിറ്റ് വാർഷികം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എൻ.തങ്കപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഭാസ്ക്കരൻ നായർ സ്വാഗതം പറഞ്ഞു. പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. അലോഷ്യസ് ലോപ്പസ്, എം.മണിയൻ, കെ.പി.ജേക്കബ് എന്നിവർ സംസാരിച്ചു.