ph

കായംകുളം: പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1198 മാർക്ക് നേടിയ പുതിയവിള പുത്തൻപുരയിൽ വിഷ്ണുപ്രിയ കായംകുളം ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിന്റെ ആഭിമാനതാരമായി. സംസ്ഥാനത്ത് മൂന്നാം സ്ഥാനക്കാരികൂടിയാണ് ഈ കൊച്ചു മിടുക്കി.

പഠനത്തോടൊപ്പം നൃത്തകലയിലും പ്രതിഭ തെളിയിച്ച വിഷ്ണപ്രിയ 2023 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിനും, 2024ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

ഗ്രഫ് ജീവനക്കാരനായ വാസുദേവന്റെയും കണ്ടല്ലൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരി ശുഭയുടെയും പുത്രിയാണ്.