ആലപ്പുഴ : ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 77.86 ശതമാനം വിജയം. 120 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 20,263 വിദ്യാർത്ഥികളിൽ 15,777 പേർ ഉപരിപഠനത്തിന് അർഹത നേടി. 1899 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. ജില്ലയിലെ ടെക്നിക്കൽ സ്‌കൂളുകളിൽ 58 ശതമാനമാണ് വിജയം. ആകെ 98 പേർ പരീക്ഷയെഴുതിയതിൽ 57 പേർ ഉപരിപഠനത്തിന് അർഹരായി. ഒരു വിദ്യാർത്ഥിയാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ജില്ലയിൽ 46 ശതമാനമാണ് വിജയം. 1418 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 662 പേർ ഉപരിപഠനത്തിന് അർഹത നേടി. 59 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി.