കായംകുളം: എരുവ വടക്ക് അമ്മൻകോവിൽ ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും കാപ്പ് കെട്ട് വ്രതാനുഷ്ഠാനവും 11 മുതൽ 19 വരെ നടക്കും. ഇന്ന് വൈകിട്ട് 6 ന് കായംകുളം രാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി തത്പുരുഷാനന്ദ ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. കിരിക്കാട് പുരുഷോത്തമപണിക്കർക്ക് ഏഴാമത് അമ്മൻകോവിൽ പുരസ്കാരം നൽകും. വിദ്യാഭ്യാസ അവാർഡ്, അനുമോദനം എന്നിവയും ചടങ്ങിൽ നടക്കും.

പുതിയ വിള രഘുനാഥ് പോറ്റിയാണ് യഞ്ജാചാര്യൻ. നവാഹ യഞ്ജത്തിൻ്റെ വിവിധ ദിനങ്ങളിലായി ഗായത്രീ ഹോമം, സർവൈശ്വര്യപൂജ, വിദ്യാഗോപാലാർച്ചന, നാരങ്ങാവിളക്ക്,പാർവ്വതീപരിണയം, കുമാരീപൂജ, സപ്തമാതൃ പൂജ, പുരാണ പ്രശ്നോത്തരി എന്നിവ നടക്കും. 20 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷികത്തിന് ക്ഷേത്ര തന്ത്രി നീലകണ്ഠൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.