ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അദ്ധ്യയന വർഷത്തിലെ പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. പ്രവേശനം പെൺകുട്ടികൾക്ക് മാത്രം.സ്‌കൂളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് പ്രിൻസിപ്പൽ, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ, വാടയ്ക്കൽ പി.ഒ, ആലപ്പുഴ 688003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാനതീയതി 25. ആകെയുളള 39 സീറ്റുകളിൽ 60 ശതമാനം പട്ടികജാതിക്കാർക്കും 30 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം മറ്റുവിഭാഗക്കാർക്കുമാണ്.