ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കിയ നഗരസഭാ പരിധിയിലെ സ്‌കൂളുകളെ ചെയർപേഴ്‌സൺ കെ.കെ.ജയമ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ആര്യാട് സ്‌കൂൾ, ടി.ഡി.എച്ച്.എസ്,
മുഹമ്മദൻസ് ഗേൾസ്, മുഹമ്മദൻസ് ബോയ്‌സ്, എസ്.ഡി.വി ബോയ്‌സ്, എസ്.ഡി.വി ഗേൾസ്, സെൻറ് തോമസ് എച്ച്.എസ് തുമ്പോളി, സെന്റ് മൈക്കിൾസ് തത്തംപള്ളി, ഗവ.ഗേൾസ് ഹൈസ്‌കൂൾ, സെൻറ് ജോസഫ്‌സ് ഗേൾസ്,
സെൻറ് മേരീസ് വട്ടയാൽ, ലീയോ തേർട്ടീന്ത് സ്‌കൂൾ, തിരുവമ്പാടി സ്‌കൂൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് പ്രഥമാദ്ധ്യാപകരെ ആദരിച്ചു.ആർ.വിനീത, എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതീദേവി, ബി.നസീർ, സിമി ഷാഫിഖാൻ, ലിന്റ ഫ്രാൻസിസ്, സുമ, ജി.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.