ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് 16ന് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ജില്ല ആരോഗ്യവകുപ്പ് നടത്തും. ഡെങ്കിപ്പനി പ്രതിരോധം: കുട്ടികളിൽ നിന്ന് കുടുംബങ്ങളിലേക്ക് എന്ന വിഷയത്തെ അധികരിച്ചു ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റീലുകൾ, ഡിജിറ്റൽ പോസ്റ്ററുകൾ, പ്രദേശത്തെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിന് സമൂഹത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് (മലയാളത്തിൽ) തയ്യാറാക്കുക എന്നിവയാണ് മത്സര ഇനങ്ങൾ.
റീൽസിന്റെ സമയദൈർഘ്യം മൂന്ന് മിനിറ്റിൽ കവിയരുത്. കത്തിന്റെ ദൈർഘ്യം ഒരു പേജിൽ കവിയരുത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ,
ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം. ഒരു വിദ്യാർത്ഥി ഒരു മത്സരയിനത്തിൽ മാത്രം പങ്കെടുക്കുക. സൃഷ്ടികൾ iecbccaleppy@gmail.comൽ അയക്കണം.