കായംകുളം : "ജനജിഹ്വ " ചീഫ് എഡിറ്ററായിരുന്ന തറയിൽബഷീറിന്റെ രണ്ടാം ചരമവാർഷികം റീഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. അദ്ധ്യാപകനായ ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
പത്തിയൂർ ശ്രീകുമാർ, പുതുപ്പള്ളി സെയിദ്, അഡ്വ.യു. മുഹമ്മദ്, ഭൻസരിദാസ്, യു.ഷൈജു, മായാവാസുദേവ്, കൃഷ്‌ണകുമാർ,നാസർപടനിലം, സനാഫർ ബാബു, താഹവൈദ്യൻ വീട്ടിൽ, മുബാറക്ക് ബേക്കർ, അച്യുതൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.