ചാരുംമൂട് : ചത്തിയറ പുതിയകാവ് ശ്രീഭദ്ര - ശ്രീദുർഗ്ഗ - ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിന മഹോത്സവം 11,12,13 തീയതികളിൽ നടക്കും. നാളെ രാവിലെ 7ന് നാരായണീയ പാരായണം, 11 ന് അന്നദാനം, 7 ന് തിരുവാതിര, 8 ന് കുത്തിയോട്ട പാട്ടും ചുവടും. 12 ന് രാവിലെ 7ന് ദേവീഭാഗവത പാരായണം, 11 ന് അന്നദാനം , രാത്രി 7.30ന് പുരസ്കാര സമർപ്പണം, 8 ന് നാടകം. 13 ന് രാവിലെ 6 ന് പൊങ്കാല സമർപ്പണം, 9 ന് സർപ്പപൂജ, പുള്ളുവൻപാട്ട്, 12.30 ന് നാരങ്ങാ വിളക്ക് സമർപ്പണം, 1 ന് സമൂഹസദ്യ,5 ന് ഘോഷയാത്ര, രാത്രി 8 ന് നൃത്ത സന്ധ്യ.