ആലപ്പുഴ: ആലപ്പുഴ നഗരസഭ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെയും രോഗ പ്രതിരോധ പ്രവർത്തനത്തിന്റെയും ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും വെള്ളിയാഴ്ചയും , വീടുകളിൽ ഞായറാഴ്ചയും കൊതുക് നശീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആചരിക്കണമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത എന്നിവർ അറിയിച്ചു.