ambala

അമ്പലപ്പുഴ: കേരള ബാങ്ക് ആലപ്പുഴ റീജിയണൽ ഓഫീസ് കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. പുന്നപ്ര, അമ്പലപ്പുഴ, തിരുവമ്പാടി, എടത്വ ബ്രാഞ്ചുകൾ ചേർന്ന് നടത്തിയ മീറ്റ് എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണൽ മാനേജർ ഷാജു ജോർജ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് മെമ്പർ പി. ഗാനകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ചന്ദ്രശേഖരൻ നായർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അംഗം ജയപ്രകാശ്, പുന്നപ്ര മനോജ്, ഏരിയാ മാനേജർ രാധിക എന്നിവർ സംസാരിച്ചു.പുന്നപ്ര ബ്രാഞ്ച് മാനേജർ കെ.ഷൈജു സ്വാഗതംപറഞ്ഞു.