ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ധീരജവാൻ കെ.രാജന്റെ വീരമൃത്യു വാർഷിക ദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ ബി.എസ്.എഫ് സ്ഥാപിച്ച സ്മൃതി ഫലകത്തിൽ പുഷ്പാർച്ചന. തുടർന്ന് അനുസ്മരണ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് എ.സലാം അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അനുസ്മരണവും നടത്തും. ബി.എസ്.എസ് മലയാളി അസോസിയേഷൻ ജില്ലാ രക്ഷാധികാരി സുരേഷ് കുമാർ ആദരവ് നിർവ്വഹിക്കും.