അമ്പലപ്പുഴ : പ്ളസ് ടു പരീക്ഷയിൽ പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂളിന് നൂറുമേനി വിജയം. തുടർച്ചയായി മൂന്നാം വർഷമാണ് സ്കൂൾ അഭിമാനനേട്ടം കൈവരിക്കുന്നത്. ഒരു വിദ്യാർത്ഥിനിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. കാക്കാഴം ഗവ.എച്ച്.എസ്.എസും, കെ.കെ. കുഞ്ചു പിള്ള സ്മാരക എച്ച്.എസ്.എസും 97 ശതമാനം വിജയം കരസ്ഥമാക്കി. കാക്കാഴം ഗവ. എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 99 വിദ്യാർത്ഥികളിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.14 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പറവൂർ ഗവ.എച്ച്.എസ്.എസ് 90 ശതമാനം വിജയം നേടി. 5 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 343 പേരിൽ 283 വിദ്യാർത്ഥികൾ വിജയിച്ചു. 26 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് 72 ശതമാനം വിജയം നേടി.10 എ പ്ലസ് ലഭിച്ചു. ഹ്യൂമാനിറ്റിസിലെ ശ്വേത 1200 ൽ 1200 മാർക്കും നേടി . പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ 69 ശതമാനം നേടി. വിജയം നേടി. 4 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.