പൂച്ചാക്കൽ : പ്ലസ് ടു പരീക്ഷയിൽ 80 ശതമാനം വിജയം നേടി ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 27 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതൽ വിജയം നേടാൻ സാധിച്ചതായി പ്രിൻസിപ്പൽ വി. ദിലീപ് കുമാർ പറഞ്ഞു. വിജയത്തിനായി പ്രയത്നിച്ച അദ്ധ്യാപകരേയും മറ്റ് ജീവനക്കാരേയും മാനേജർ കെ.എൽ. അശോകൻ അഭിനന്ദിച്ചു