nandhakumar

അമ്പലപ്പുഴ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ചോദ്യം ചെയ്യലിന് ദല്ലാൾ നന്ദകുമാർ ഹാജരായില്ല. ഇന്നലെ രാവിലെ 11ന് പുന്നപ്ര സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് ഇല്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് നന്ദകുമാർ മറുപടി നൽകിയത്. 19ന് ഹാജരാകാമെന്നും അറിയിച്ചു.