മാവേലിക്കര: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പ്രസ്ഥാനമായ ഭാരതീയ വിദ്യാ നികേതന്റെ കേരള സംസ്ഥാന പ്രതിനിധി സഭ 11, 12 തീയതികളിൽ മാവേലിക്കരയിൽ നടക്കും. മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിൽ നടക്കുന്ന പ്രതിനിധി സഭയിൽ വിവിധ ജില്ലകളിൽ നിന്നുള്ള 350 പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ 9ന് വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന യോഗം കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. വിദ്യാനികേതൻ ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ.സി.ടി.രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ആർ.വി.ജയകുമാർ, സംസ്ഥാന സംഘടനാ സെക്രട്ടറി ആർ.അനീഷ്, വിദ്യാധിരാജ സ്കൂൾ മാനേജിംഗ് ട്രസ്റ്റി എം.എൻ ശശിധരൻ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ പറ്റിയുള്ള ചർച്ച പരിപാടികളിൽ ഭാരതീയ വിദ്യാനികേതൻ ദേശീയ സമിതി അംഗം കാശിപതി, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.