മാവേലിക്കര, ഉമ്പർനാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രഥമ അഖില ഭാരത അയ്യപ്പമഹാസത്രം 12 മുതൽ 19 വരെ നടക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ കാർമ്മികത്വം വഹിക്കും. 10ന് രാവിലെ 10ന് കലവറ നിറയ്ക്കൽ. 11ന് രാവിലെ 8ന് അയ്യപ്പവിഗ്രഹ ഘോഷയാത്ര. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 5.30 ന് ക്ഷേത്ര ആൽത്തറ ജംഗ്ഷനിൽ എത്തിച്ചേരും.
12ന് രാവിലെ 5.30ന് ഗണപതി ഹോമം, 6.30ന് അഖണ്ഡനാമജപയജ്ഞം, വൈകിട്ട് 5.30ന് സത്ര സമാരംഭം. ദീപ പ്രോജ്ജ്വലനം, വിഗ്രഹപ്രതിഷ്ഠ എന്നിവയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം വാഴൂർ ആശ്രമ അധിപതി സ്വാമി നടതീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. സത്രസമിതി രക്ഷാധികാരി ആർ.സുനിൽ അദ്ധ്യക്ഷനാകും. പന്തളം കൊട്ടാര പ്രതിനിധി നാരായണ വർമ്മ മുഖ്യാതിഥിയായിരിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് അനുഗ്രഹ പ്രഭാഷണം നടത്തും. ബാലതാരം ദേവനന്ദ പങ്കെടുക്കും. സത്രാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ സത്രസന്ദേശം നൽകും. ജനറൽ കൺവീനർ ആർ.രാജേഷ് കുമാർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് പി.രമേശൻ ഉണ്ണിത്താൻ, രക്ഷാധികാരി ആർ.സുനിൽ, ജനറൽ കൺവീനർ രാജേഷ് കുമാർ, ഖജാൻജി നന്ദകുമാർ, ജോ.കൺവീനർ വിഷ്ണു കാർണവർ എന്നിവർ പങ്കെടുത്തു.