മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിച്ചു. മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഒന്നും രണ്ടും പ്രതികളായ മാന്നാർ കുട്ടംപേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), മാന്നാർ മുൻ പഞ്ചായത്തംഗം കുരട്ടിക്കാട് നേരൂർ വീട്ടിൽ ഉഷാഗോപാലകൃഷ്ണൻ എന്നിവർക്കാണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സോണി എ.എസ് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക തട്ടിപ്പിനിരയായി മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓങ്കാറിൽ ശ്രീദേവിയമ്മ വീട്ടിലെ പൂജാമുറിയിൽ ജീവനൊടുക്കിയ തിനെ തുടർന്ന് നിരവധിപേർ പരാതിയുമായി രംഗത്ത് വന്നതോടെ ആലപ്പുഴ ചില പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കേസന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയതോടെയാണ് പ്രതികൾ പൊലീസ് വലയിലായത്. മൂന്നാംപ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് വേണ്ടി അഡ്വ.മുട്ടം നാസർ ഹാജരായി.