ഹരിപ്പാട് :ജനറൽ റിസർവ് എൻജിനിയേഴ്സ് ഫോഴ്സിലെ 35 വർഷത്തെ സൈനിക സേവനത്തിനുശേഷം നാട്ടിലെത്തിയ ഹരിപ്പാട് കരുവാറ്റ നന്ദനത്തിൽ ദേവരാജന് ഗാഡിയൻസ് ഒഫ് നേഷൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ സീകരണം നൽകി . ഭാര്യ ഗിരിജ,മക്കളായ നന്ദകുമാർ , നന്ദന, മരുമകൾ മഞ്ജു, ചെറുമകൾ നയോമി, ഗാർഡിയൻസ് ഓഫ് ദ നേഷന്റെ ട്രഷറർ സുരേഷ് ഹരിപ്പാട്, ഭദ്രൻ , രാജീവ് പത്തിയൂർ , പ്രകാശ് , വിനോദ്, രഞ്ജിത്, ശിവപ്രകാശ് എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് രാജീവ് മുട്ടം, വൈസ് പ്രസിഡന്റ് കൃഷ്ണൻ , ഗോപൻ ചെട്ടികുളങ്ങര , ഹരിദാസൻ ,സെക്രട്ടറി ശശി പട്ടോളി മാർക്കറ്റ് എന്നിവർ നേതൃത്വം നൽകി.