bharath-raice

മാന്നാർ: നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയ ഭാരത് അരി മാന്നാറിൽ വിതരണം ചെയ്തു . 10 കിലോ ബാഗ് 290 രൂപ നിരക്കിലായിരുന്നു വിൽപ്പന. വരുന്ന ദിവസങ്ങളിൽ മാന്നാർ, ചെന്നിത്തല, ബുധനൂർ, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും അരി വിതരണം നടത്തുമെന്ന് ഭാരത് അരി വിൽപ്പന ഉദ്ഘാടനം നിർവ്വഹിച്ചുക്കൊണ്ട് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ പറഞ്ഞു. മണ്ഡലം ജന.സെക്രട്ടറി ശ്രീജാ പത്മകുമാർ, സെക്രട്ടറി ശിവകുമാർ, മണ്ഡലം സെക്രട്ടറി ബിന്ദു ശ്രീകുമാർ, മണ്ഡലം സെൽ കോ-ഓർഡിനേറ്റർ ഗോപൻ ഇരമത്തൂർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പാർവ്വതി രാജീവ്, ചെന്നിത്തല പഞ്ചായത്ത് കിഴക്കൻ ഏരിയ പ്രസിഡന്റ് പ്രവീൺ, ചെന്നിത്തല പഞ്ചായത്ത് പടിഞ്ഞാറൻ ഏരിയ പ്രസിഡന്റ് ഹരി മണ്ണാരെത്ത്, മാന്നാർ പഞ്ചായത്ത് ജന.സെക്രട്ടറി ഉദയൻ, യുവമോർച്ചാ മണ്ഡലം ജന.സെക്രട്ടറി മിഥുൻ, ഷിജി ചെന്നിത്തല, മണ്ഡലം ഐ.ടി കൺവീനർ അഭിലാഷ്, മാന്നാർ ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ, ആര്യാദേവ്, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.