മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3333-ാം നമ്പർ ചെന്നിത്തല ഒരിപ്രം ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം സുജിത് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നാളെ നടക്കും. രാവിലെ 9ന് ശാഖാ പ്രസിഡന്റ് വിനോദ്.എസ് പതാക ഉയർത്തും. 9.30 ന് മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ അഡ്‌.കമ്മിറ്റിയംഗങ്ങളായ പി.ബി സൂരജ്, അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ, ചെന്നിത്തല മേഖല ചെയർമാൻ തമ്പി കൗണടിയിൽ, വനിതാ സംഘം ചെന്നിത്തല മേഖല കൺവീനർ ബിനി സതീശൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി കെ.വിശ്വനാഥൻ നന്ദി പറയും.