പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 761-ാം നമ്പർ പള്ളിപ്പുറം ശാഖ സന്മാർഗദർശിനി ഹാളിൽ ഗുരുദർശനം 2024 പഠന ക്ലാസ് നടക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. മേഖല ചെയർമാൻ കെ. എൽ. അശോകൻ അദ്ധ്യക്ഷനാകും.യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യ പ്രഭാഷണം നടത്തും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ സംഘടന സന്ദേശം നൽകും. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി പഠന സന്ദേശം നൽകും. കോട്ടയം ഗുരുസേവാ നികേതനിലെ ഷൈലജ ഷാജി ക്ലാസ് നയിക്കും. രതീഷ് പനയന്തിൽ പഠനോപകരണ വിതരണം നിർവ്വഹിക്കും. പി.പി.ദിനദേവൻ, പി.വിനോദ്, ആർ.ദേവദാസ്, രേണുക മനോഹരൻ, ബേബി ബാബു, അജി ഗോപിനാഥൻ, അഖിൽ അപ്പുക്കുട്ടൻ, മഹേഷ്, ശ്യം , സുധീർ കോയിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും. കൺവീർ ബിജുദാസ് സ്വാഗതവും മേഖല വൈസ് ചെയർമാൻ ടി.ഡി.പ്രകാശൻ നന്ദിയും പറയും.