ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പത്തിൽ വീട്ടിൽ ഹാൻസ് - സനീറദമ്പതികളുടെ മകൻ ബാസിമിന്റെ (11)ചികിത്സയ്ക്കായി റാഫ എന്ന സ്വകാര്യ ബസ് കാരുണ്യ യാത്ര സംഘടിപ്പിച്ചു. ഒരു ദിവസത്തെ മുഴുവൻ തുകയും ചികിത്സാചെലവിനായി നൽകും. ചടങ്ങിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എസ്.ഹാരിസ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.ജി.അനീഷ് കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ടി. എ. ഹാമിദ്,യു .എം.കബീർ,എ. ആർ.കണ്ണൻ, വി.ദിൽജിത്ത്,നജീഫ് അരിശ്ശേരി,നവാഫ്,സജിമോൻ,ഷാജി ഉസ്മാൻ എന്നിവർ പങ്കെടുത്തു.