ആലപ്പുഴ: തെക്കൻ പഴനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 12 കളഭ മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രത്തിലെ പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചാണ് പന്ത്രണ്ട് കളഭ മഹോത്സവവും സ്കന്ദപുരാണ പാരായണവും നടന്നത്. ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, സൂക്ത ജപം, 8 മുതൽ കളഭ, ഏകാദശ ദ്രവ്യ, വാർഷിക കലശപൂജകൾ,9 ന് എതൃർത്ത് പൂജ, 9.15ന് ഭാഗവത പാരായണം. 11 ന് ഏകാദശ ദ്രവ്യസമേതം കളഭാഭികേവും. തുടർന്ന് രഥ പ്രദക്ഷിണം. ഉച്ചക്ക് 1 ന് മഹാപ്രസാദ ഊട്ട്,വൈകിട്ട് 5.30 ന് ഭഗവതീ സേവ .രാത്രി വിളക്കെഴുന്നള്ളത്ത്, രഥ പ്രദക്ഷിണം.