ആലപ്പുഴ: വാടക്കനാലിൽ മദ്ധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് റോഡിലെ മാതാജെട്ടിക്ക് സമീപം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഇന്നലെ രാവിലെ 7.30നാണ് കണ്ടെത്തിയത്. ചെക്ക് ഷർട്ടാണ് വേഷം. കറുത്ത തലമുടിയും നരച്ചതാടിയും മീശയുമാണ്. കെട്ടിയിട്ടിരുന്ന ശിക്കാരവള്ളത്തിനും കൽകെട്ടിനും ഇടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലയായിരുന്നു മൃതദേഹം. നോർത്ത് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.