പൂച്ചാക്കൽ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പ്ലൈനിൽ പള്ളിപ്പുറം വടക്കുംകര ഭാഗത്ത് രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്നതിന് വേണ്ടി, ചേർത്തല മുൻസിപ്പാലിറ്റി, പള്ളിപ്പുറം, കഞ്ഞിക്കുഴി, മുഹമ്മ , തണ്ണീർമുക്കം, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിൽ 15 മുതൽ 18 വരെ 4 ദിവസം കുടിവെള്ള വിതരണം മുടങ്ങും.