ചാരുംമൂട് : വയലിറമ്പിൽ ശിവമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ വാർഷികവും തിരുവാതിര മഹോത്സവവും ഇന്നും നാളെയും നടക്കും. പുനപ്രതിഷ്ഠ വാർഷിക ദിനമായ ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 10 ന് കലശപൂജ, കലശാഭിഷേകം 11ന് ആറ്റുവാശ്ശേരി സുകുമാരപിള്ളയുടെ ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് വയലറമ്പിൽ ശിവമൂർത്തി ദേവസ്ഥാനം ട്രസ്റ്റ് നൽകുന്ന ചികിത്സ ധനസഹായ വിതരണം. 6 ന് സോപാനസംഗീതം. തിരുവാതിര മഹോത്സവമായ നാളെ രാവിലെ 6ന് ഗണപതിഹോമം, 7ന് മൃത്യുഞ്ജയ ഹോമം,11ന് കാവിൽ നൂറും പാലും, 1 ന് അന്നദാനം, വൈകിട്ട് 4 ന് എഴുന്നള്ളത്ത്,8 ന് മഹാഗുരുതി .