ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി പ്രവർത്തക സംഗമം ഹരിപ്പാട് ലയൺസ് ക്ലബ് ഹാളിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക്കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എൻ.എൻ നമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ്. ആസാദ് , അഡ്വ.ടി.എസ്.താഹ, കെ.വിജയകുമാർ, ആർ.ശങ്കരപ്പിള്ള, കെ.ഗോപാലൻ, ആർ.വിജയ കുമാർ, രാമചന്ദ്രൻ നായർ, പ്രതാപൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എസ്.സഞ്ജയ നാഥ് സ്വാഗതവും, ജില്ലാ കൗൺസിൽ അംഗം പി.ഗോപാലൻ നന്ദിയും പറഞ്ഞു