ഹരിപ്പാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ അഭിമാനാർഹമായ നേട്ടവുമായി നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്സ് ഹയർ സെക്കൻഡറി സ്കൂൾ. 89ശതമാനമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എൻ. എസ്. എസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകളുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും പഠനോത്സുകതയും ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. ചിട്ടയായ അദ്ധ്യാപനവും മികച്ച ഭൗതീക സാഹചര്യങ്ങളും സ്കൂളിന്റെ പ്രത്യേകതയാണ്. ഹരിപ്പാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനവും ഏറ്റവും കൂടുതൽ എ പ്ലസുകളും നേടിയ സ്കൂളായി നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്സ് ഹയർ സെക്കൻഡറി സ്കൂൾ മാറി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെൻ്റ് പ്രതിനിധിയായ കെ. അശോകപ്പണിക്കർ, സ്കൂൾ പി. ടി. എ എന്നിവർ അഭിനന്ദിച്ചു.