മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ 9ന് തന്ത്രി പുത്തില്ലത്ത് എം.മാധവൻ നമ്പൂതിരി ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ക്ഷേത്രം സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അദ്ധ്യക്ഷനാകും. മേൽശാന്തി പടിഞ്ഞാറെ പാലത്തിങ്കരഇല്ലം ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു.