ചേർത്തല:മഴയെത്തും മുമ്പേ കഞ്ഞിക്കുഴിയിൽ വിളവെടുപ്പ് തുടരുന്നു.കഞ്ഞിക്കുഴിയിലെ പാടശേഖരങ്ങളിൽ നടത്തിയ വേനൽക്കാല പച്ചക്കറി കൃഷി അവസാന ഘട്ടത്തിലാണ്.നെൽകൃഷിയുടെ ഒരുക്കത്തിലാണ് കരപ്പാടങ്ങൾ.കർമ്മ സേനാംഗങ്ങൾ വൈകിയാരംഭിച്ച വെള്ളരി വർഗ കൃഷിയുടെ വിളവെടുപ്പ് വയലിൻ മാന്ത്റികൻ ബിജു മല്ലാരി നിർവഹിച്ചു.പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ,കൃഷി ഓഫീസർ റോസ്മി ജോർജ്,കർമ്മ സേന കൺവീനർ ജി.ഉദയപ്പൻ, കർമ സേനാംഗം മൃദുല എന്നിവർ പങ്കെടുത്തു.പൊന്നിട്ടുശേരി പാടശേഖരത്തിലാണ് മത്തൻ,ഇളവൻ,വെള്ളരി എന്നിവ കർമ്മ സേനാംഗങ്ങൾ ചേർന്ന് കൃഷിയിറക്കിയത്. വേനൽ മഴ എത്തും മുമ്പേ വിളവെടുപ്പു പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ.