coll

ആലപ്പുഴ: സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലെ മാലിന്യ ശേഖരണത്തിനായുള്ള ബിന്നുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ഓഫീസുകളിലെ മാലിന്യങ്ങൾ തരംതിരിച്ച് കൈമാറുന്നതിന് രണ്ടുതരം ബിന്നുകളാണ് വിതരണം ചെയ്തത്. ഡെപ്യൂട്ടി കളക്ടർ എസ്.സന്തോഷ് കുമാർ, എച്ച്.എസ്.പ്രീത പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് ഒന്നോടെ സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പൂർണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് ജില്ല കളക്ടർ പറഞ്ഞു. ഓഫീസുകളിൽ പഴയ ഫയലുകളും റെക്കോർഡുകളും വൃത്തിയായി പൊതിഞ്ഞ് ലേബൽ ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.